ചങ്ങനാശേരി: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ചങ്ങനാശേരി പണിക്കശേരിൽ പരേതരായ പി.വി.ജോസഫ്-ലീലാമ്മ ദമ്പതികളുടെ പുത്രൻ സോണി ജോസഫിന്റെ(62) സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി രണ്ട് തിങ്കളാഴ്ച 10 മണിക്ക് ചങ്ങനാശേരി ബൈപാസിലുള്ള കുടുംബ വീട്ടിലെ ശുശ്രൂഷകളെ തുടർന്ന് കത്തീഡ്രൽ ദേവാലയ സിമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഫെബ്രുവരി 1 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കുന്നന്താനം അമ്പാടി ക്ഷേത്രത്തിന് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും വൈകിട്ട് 7 മണിക്ക് ബൈപാസിലുള്ള കുടുംബവീട്ടിൽ എത്തിക്കുകയും ചെയ്യും.
ഭാര്യ അജീ സോണി കുന്നന്താനം കൊല്ലമല കുടുംബാംഗമാണ്.
സഹോദരങ്ങൾ: സജി ജോസഫ് (വെരൂർ,ചങ്ങനാശേരി) സന്തോഷ് ജോസഫ്(ഗൾഫ് റോയൽ ചൈനീസ് റസ്റ്റോറന്റ്,സൗദി അറേബ്യ) സുനിൽ ജോസഫ്(എം.എ.തുവാജിരി,സൗദി അറേബ്യ) സിന്ധു (കിഴക്കേത്തലയ്ക്കൽ,കാഞ്ഞിരപ്പള്ളി) സജയ് ജോസഫ്(ക്വീൻസ് കേറ്ററിംഗ്, ചങ്ങനാശേരി)പരേതനായ സുജിത് ജോസഫ്.
