You are currently viewing ചങ്ങനാശേരി സെയിന്റ് ബെർക്മാൻസ് ഓട്ടോണോമസ് കോളേജ് (എസ്.ബി) മികവിന്റെ രണ്ടക്ഷരം

ചങ്ങനാശേരി സെയിന്റ് ബെർക്മാൻസ് ഓട്ടോണോമസ് കോളേജ് (എസ്.ബി) മികവിന്റെ രണ്ടക്ഷരം

Please Share

ചങ്ങനാശേരി സെയിന്റ് ബെർക്മാൻസ് ഓട്ടോണോമസ് കോളേജ് (എസ്.ബി) മികവിന്റെ രണ്ടക്ഷരം – റീ-ഡിസ്കവർ കേരള ന്യൂസ് സർവീസസ്

ഫെബ്രുവരി 28ന് ഉപരാഷ്ട്രപതി ചങ്ങനാശേരിയിൽ

C.P. Radhakrishnan

ചങ്ങനാശേരി: സെയിന്റ് ബെർക്മാൻസ് ഓട്ടോണോമസ് കോളജിന്റെ (എസ്.ബി)ശതാബ്ദി ആഘോഷങ്ങൾക്ക് ഫെബ്രുവരി 28 ന് കൊടിയിറങ്ങും. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും.
കുലീനമായ പാരമ്പര്യവും ഊർജ്വസ്വലമായ വർത്തമാനകാലവും കൂട്ടിച്ചേർത്ത് അക്കാദമിക് രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച എസ്.ബിയുടെ ഒരു നൂറ്റാണ്ടിനാണ് തിരശീല വീഴുന്നത്. പുതിയ പദ്ധതികളും മികവാർന്ന വിദ്യാഭ്യാസ ദർശനങ്ങളുമായി പുതുയുഗത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് കോളേജ്.

SB
കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിനിടയിൽ ഒരിക്കലും എസ്.ബിയുടെ അക്കാദമിക് ഗ്രാഫ് താഴ്ന്നുപോയിട്ടില്ല.1922 ജൂൺ 19 ന് മാർ തോമസ് കുര്യാളശേരി തുടക്കം കുറിച്ച സെക്കന്റ് ഗ്രേഡ് കോളജ് അഞ്ചു കൊല്ലത്തിനുള്ളിൽ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയി ഉയർന്നു. പിന്നീടിങ്ങോട്ട് നിരവധി ബിരുദ ബിരുദാനന്തരബിരുദ ഗവേഷണ വിഭാഗങ്ങൾ, അറിവിന്റെ കടലായ അധ്യാപകർ, ചരിത്രം തിരുത്തിയ പൂർവ്വവിദ്യാർത്ഥികൾ, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ലൈബ്രറി, നിരവധി ഹോസ്റ്റലുകൾ, നാക്കിൻ്റെ(NAAC) ഫൈവ്സ്റ്റാർ, കേരളത്തിലെ ഏറ്റവും മികച്ച കോളേജിനുള്ള ആർ.ശങ്കർ അവാർഡ് എന്നിങ്ങനെ ഓരോ വർഷവും വളർച്ചയുടെ അധ്യായങ്ങളിൽ പുതിയവ എഴുതിച്ചേർത്തായിരുന്നു നൂറുവർഷത്തെ എസ്.ബി യുടെ ജൈത്രയാത്ര.

കഴിഞ്ഞ കാലങ്ങളിലെ അതിരൂപതാ പിതാക്കന്മാരുടെ എസ്.ബി യോടുള്ള ആത്മാർത്ഥത, നിലവിലെ ആർച്ച് ബിഷപ് മാർ തോമസ് തറയിലിന്റെ പ്രത്യേക താൽപര്യവും, പ്രതിബദ്ധതയും ആണ് “വിഷൻ 2030”. അതിരൂപത വികാരി ജനറാൾ റെവ. ഫാ.ആന്റണി ഏത്തക്കാട്ടാണ് നിലവിൽ കോളേജ് മാനേജർ.

Mar Thomas Tharayil

നിലവിൽ 300ൽ പരം അധ്യാപക, അനധ്യാപകരും, 3000ൽ പരം വിദ്യാർത്ഥികളും ഉണ്ട്. 10 റിസേർച്ച് ഡിപ്പാർട്ട്മെൻറുകൾ സജീവമാണ്.

ഇന്ന് ഗവേഷണ രംഗത്ത് ഇന്ത്യയിലെ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ഏറ്റവും ഉയർന്ന സ്കോറുകളിലൊന്നാണ് എസ്.ബിയുടേത്. ഇന്ത്യയിലെ മികച്ച കോളജുകളെ പട്ടികപ്പെടുത്തുന്ന . എൻ.ഐ ആർ.എഫിന്റെ റാങ്കിങ്ങിൽ 56)-മത് സ്ഥാനത്താണ് എസ്.ബി. ഗവേഷണ മേഖലയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കോളേജിനേക്കാൾ ഉയർന്ന സ്കോറാണ് എസ്.ബി കോളേജിൻ്റേത്.

മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ തികച്ചും പ്രൊഫഷണലിസത്തോടുകൂടിയ ശൈലിയായിരുന്നു എസ്.ബിയുടേത് 2005 ൽ ആരംഭിച്ച എസ്.ബി കോളജ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ അത്തരത്തിലുള്ള മികച്ച തുടക്കമായിരുന്നു. വിദ്യാർത്ഥികളുടെ ഭാഷാനൈപുണ്യമുൾപ്പെടെയുള്ള  സോഫ്റ്റ്സ് സ്കിൽ വിസനമായിരുന്നു ലക്ഷ്യം. ടീം എക്സലൻസ് ലൂമിനറിപോലെയുള്ള എച്ച്.ആർ.ഡിയുടെ പരിപാടികൾ പിന്നീട് നിരവധി കോളേജുകൾ മാതൃകയാക്കി. എഞ്ചിനിയറിംഗ് കോളജുകളുടെ മാതൃകയിൽ എസ്.ബി കോളജിൽ 2021 ൽ ആരംഭിച്ച പ്ലേസ്മെന്റ് അസിസ്റ്റൻസ് സെല്ലാണ് മറ്റൊരു ഹൈലൈറ്റ്.

മികച്ച സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റുകൾ നൽകുകയും പ്ലേസ്മെന്റ് നേടിയെടുക്കാൻ അഡ്മിഷനെടുക്കുന്ന വർഷം മുതൽ വിദ്യാർത്ഥിളെ പരിശീലപ്പിക്കുകയുമാണ് ഈ സെല്ലിന്റെ ലക്ഷ്യം. കേവലം നാലുവർഷം കൊണ്ട് അമ്പരപ്പിക്കുന്ന നേട്ടമാണ് സെൽ കോളജിന് സമ്മാനിച്ചിരിക്കുന്നത്. ക്യാമ്പസ് പ്ലേസ്‌മെന്റുകൾ പ്രൊഫഷണൽ സ്ഥാപനങ്ങളിലേക്കൊ തുങ്ങി നിന്നിരുന്ന കാലത്തു ദീർഘവീക്ഷണത്തോടെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ഇടയിൽ പ്ലേസ്‌മെന്റ് അസിസ്റ്റൻസ് സെൽ ആരംഭിച്ച ആദ്യ സ്ഥാപനങ്ങളിലൊന്നാണ് സെൻ്റ് ബർക്കുമൻസ് കോളേജ് .

സെൽരൂപീകരിക്കപ്പെട്ടതിനു ശേഷം പ്ലേസ്‌മെന്റുകളിൽ ശ്രദ്ധേയമായ വളർച്ചയാണ് കോളേജ് രേഖപ്പെടുത്തുന്നത്. ആദ്യവർഷം തന്നെ 213 വിദ്യാർത്ഥികൾ ജോലി നേടി 2023–24ൽ 268 പേർ ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ജോലിനേടി. നിലവിൽ 2025–26 പ്ലേസ്‌മെന്റ് സൈക്കിളിൽ ഇതിനകം ഇരുന്നൂറ്റിയൻപതിലധികം വിദ്യാർത്ഥികൾ ജോലി ഉറപ്പിച്ചു കഴിഞ്ഞു.ഈ വർഷം, വിദ്യാർത്ഥികൾക്ക് ലഭിച്ച ശമ്പള പാക്കേജുകൾ ₹2.6 ലക്ഷം മുതൽ ₹17 ലക്ഷം വരെയാണ്. അമുറ ഹെൽത്ത് , ഓറിജിൻ ഓങ്കോളജി ലിമിറ്റഡ്, കോഗ്നിസന്റ്, ഡെലോയിറ്റ്, ടി.സി.എസ്, ഇൻഫോസിസ്, ഇ.വൈ, കെ.പി.എം.ജി, മോളിക്യുലർ കണക്ഷൻസ്, സിഫോ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് വിദ്യാർത്ഥികളെ തേടി കോളജിൽ എത്തിയത് .

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന സ്പീക്കേഴ്സ് ഫോറം ഇംഗ്ലീഷ് ആശയവിനിമയ ശേഷി, ഗ്രൂപ്പ് ചർച്ചാ നൈപുണി, വിമർശനാത്മക ചിന്ത, ടീം വർക്ക് എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. , അഭിരുചി വികസനം , ഇന്റർവ്യൂ, റെസ്യുമെ തയാറാക്കൽ എന്നിവയിൽ ബിസിനസ് നെറ്റ്‌വർക്കിംഗ് വിദഗ്ധരുടെ നേതൃത്വത്തിൽ ആവശ്യമായ പരിശീലനങ്ങൾ സെല്ല് നൽകുന്നു. കോഴ്സു കഴിഞ്ഞും വിദ്യാർത്ഥികൾക്ക് മികച്ച ജോലി നേടുന്നതുവരെ പരിശീലനം തുടരാൻ സാധിക്കും.

 Mar Thomas Kurialassery

പ്രിൻസിപ്പൽ റവ. പ്രൊഫ. ടെഡി.സി കാഞ്ഞൂപ്പറമ്പിൽ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. സിബി ജോസഫ് കെ, ഡോ. സെബാസ്റ്റ്യൻ കെ. എസ്, ഡോ. ലിജി ജേക്കബ് എന്നിവരോടൊപ്പം കോർപ്പറേറ്റ് റിലേഷൻസ് ഓഫീസർ ജോൺ കെ. ജോർജ്, അസിസ്റ്റന്റ് ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് ഓഫീസർ ഐശ്വര്യലക്ഷ്മി ജെ, ഇംഗ്ലീഷ് ഭാഷാ പരിശീലക ക്രിസ്റ്റീന സാവിയോ എന്നിവർ നേതൃത്വം നൽകുന്നു. ഡോ.ജോൺസൺ കെ ജോയ്സ് സെല്ലിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ഡോ. ജെറിൻ ജേക്കബിനാണ് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് സെല്ലിന്റെ മുഖ്യ ചുമതല.

Leave a Reply

2 × 5 =