എ സി റോഡിൽ ടാറിങ്: തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം – ആർ ഡി കെ ന്യൂസ് സർവീസസ്
ആലപ്പുഴ-ചങ്ങനാശേരി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് രണ്ട് മുതൽ ഗതാഗതം തടസ്സപ്പെടുമെന്ന് കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
`മാർച്ച് രണ്ട് തിങ്കൾ രാവിലെ ആറ് മണി മുതൽ മാർച്ച് നാല് ബുധൻ രാവിലെ ഏഴ് മണി വരെ` കളർകോട് ജങ്ഷൻ മുതൽ പെരുന്ന ജങ്ഷൻ വരെയാണ് ഗതാഗതം തടസ്സപ്പെടുക.
ഈ ഭാഗത്ത് കൂടി കടന്നുപോകുന്ന കെ എസ് ആര്‍ ടി സി ബസ്സുകളും സ്‌കൂള്‍ വാഹനങ്ങളും ഒഴികെയുള്ള മറ്റു എല്ലാ ദീര്‍ഘദൂര വലിയ വാഹനങ്ങളുംബദൽ പാത ഉപയോഗിക്കണം.
ബദൽ പാതകൾ
ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക്
കളർകോട്-അമ്പലപ്പുഴ-തിരുവല്ല റോഡ് വഴി പോകണം.
ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക്
തിരുവല്ല-അമ്പലപ്പുഴ റോഡ് വഴി പോകണം.
