You are currently viewing നാടക അഭിനേത്രി ലീലാമ്മ ചെത്തിപ്പുഴയുടെ ഭർത്താവ്  സി.പി.ഉമ്മൻ ചെന്നാട്ട്  (സി.ബാബു) അന്തരിച്ചു

നാടക അഭിനേത്രി ലീലാമ്മ ചെത്തിപ്പുഴയുടെ ഭർത്താവ് സി.പി.ഉമ്മൻ ചെന്നാട്ട് (സി.ബാബു) അന്തരിച്ചു

Please Share

ചങ്ങനാശേരി: കണ്ണവട്ട ചെന്നാട്ട് സി.പി.ഉമ്മൻ (സി.ബാബു 80)റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ അന്തരിച്ചു.സംസ്കാരം ഫെബ്രുവരി 3 ചൊവ്വാഴ്ച 5 മണിക്ക് വെരൂർ സെയിന്റ് ജോസഫ്സ് ദേവാലയ സിമിത്തേരിയിൽ.
ചെത്തിപ്പുഴ സെയിന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഫെബ്രുവരി 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 വരെ വെരൂർ സെയിന്റ് ജോസഫ്സ് ദേവാലയത്തിൽ പൊതു ദർശനത്തിന് വെക്കും.

ആറന്മുള ചെന്നാട്ട് പരേതരായ സി.പാപ്പച്ചൻ-മറിയമ്മ ദമ്പതികളുടെ പുത്രനാണ്.ഭാര്യ-പ്രമുഖ നാടക അഭിനേത്രി ലീലാമ്മ ചെത്തിപ്പുഴ.

മക്കൾ: ബ്രെന്നി ബാബു (സൌണ്ട് എഞ്ചിനീയർ) ബ്രൗൺ ബാബു (റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ, അയർലൻഡ്) ജമാതാക്കൾ:ദീപ ജോർജ് മാളിയേക്കൽ(തൃക്കൊടിത്താനം), ഡയാന ഫ്രാൻസിസ് തറപ്പിൽ (കൂരോപ്പട)
കൊച്ചുമക്കൾ: നോയൽ, നോർവിയ, ആനി.

Leave a Reply

five × five =