ഇന്ത്യൻ കോഫീ ഹൗസ് പുതിയ ശാഖ കോട്ടയം മണർകാട്ട് പ്രവർത്തനം തുടങ്ങി
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ കോഫീ ബോർഡ് സഹകരണ സംഘത്തിന്റെ 46-ാമത് ശാഖ കോട്ടയം ജില്ലയിലെ മണർകാട് പ്രവർത്തനം തുടങ്ങി.
ഉദ്ഘാടനം നിർവ്വഹിച്ചത് പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ.
കോട്ടയം: തൃശൂർ വെളിയന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘത്തിൻ്റെ കീഴിൽ നാൽപ്പത്തിയാറാമത് ഇന്ത്യൻ കോഫീഹൗസ് ശാഖ കോട്ടയം കുമളി റോഡിൽ മണർകാട് ജംഗ്ഷനു സമീപം കെ.പി.എൽ. പ്ലാസ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
യശ്ശശരീരനായ സഖാവ് എ.കെ. ഗോപാലനാണ് (എ.കെ.ജി) കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘത്തിൻ്റെ സ്ഥാപകൻ.
മണർകാട് കോഫീഹൗസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു. 46-ാമത് ശാഖയാണ് മണർകാട്ട് പ്രവർത്തനം ആരംഭിച്ചത്.
പ്രതിസന്ധികൾക്കിടയിലും മണർകാട് ശാഖ തുറക്കാൻ കഴിഞ്ഞതിൽ സംഘം പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ ഡയറക്‌ടർ ബോർഡിനും ബന്ധപ്പെട്ട അധികൃതർക്കും നന്ദി പറഞ്ഞു.
60 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. മായമില്ലാത്ത ഭക്ഷണം ഉറപ്പോടെ കഴിക്കാമെന്നതുതന്നെയാണ് കോഫീഹൗസിന്റെ സെല്ലിംഗ് പോയിന്റ്.
മണർകാട് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ, മണർകാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ റ്റി.കെ. സോണിമോൾ, വാർഡ് മെമ്പർ ലൈലമ്മ തോമസ്, മനോജ് ഇടപ്പള്ളി (പ്രസിഡൻ്റ്, ഭാരതീയ ജനതാപാർട്ടി മണർകാട്), ജി. ഷിബു (സംഘം സെക്രട്ടറി), കെ.സി. കൊച്ചുമോൻ (സീനിയർ ബ്രാഞ്ച് മാനേജർ), ബിജു ജോർജ് (അസിസ്റ്റൻ്റ് സെക്രട്ടറി), സി.എ. ബാലകൃഷ്‌ണൻ (ജനറൽ മാനേജർ), ജാക്സൺ മാത്യു (കെ.പി.എൽ. പ്ലാസ) തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യവിൽപ്പന മണർകാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. തോമസ് കുന്നേൽ കെ.പി.എൽ. പ്ലാസ കെട്ടിട ഉടമ മാത്യു ജേക്കബിന് നൽകി നിർവ്വഹിച്ചു.
എ.കെ.ജിയുടെ ചിത്രം മുൻ പഞ്ചായത്ത് പ്രസിഡന്റും പത്താം വാർഡ് മെമ്പറുമായ കെ.സി. ബിജു അനാച്ഛാദനം ചെയ്തു.
ഉദ്ഘാടന ചടങ്ങുകൾക്ക് വൻ ജനാവലി എത്തിയിരുന്നു.
നിലവിൽ കോട്ടയം ജില്ലയിൽ മണർകാട് ഉൾപ്പെടെ 8 കോഫീഹൗസ് ശാഖകളാണ് പ്രവർത്തിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജ് (ഗാന്ധിനഗർ), തിരുനക്കര ക്ഷേത്രത്തിന് സമീപം (ഭാഗ്യലക്ഷ്മി ആർക്കേഡ്), റ്റി.ബി. റോഡിൽ (കെ.എസ്.ആർ.റ്റി.സിക്കും അനുപമ തീയറ്ററിനും സമീപം), എസ്.എച്ച്. മൗണ്ടിൽ (ചവിട്ടുവരി), പാലാ കെ.എസ്.ആർ.റ്റി.സിക്കു സമീപം ഭരണങ്ങാനം റോഡിൽ (ജോസഫ് ആർക്കേഡ്), പൊൻകുന്നം (കെ.കെ. റോഡ്), വൈക്കം (വെസ്റ്റ് നട), കൂടാതെ എം.സി. റോഡിൽ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ കെ.എസ്.ആർ.റ്റി.സി.ക്കു സമീപവും ശാഖകളുണ്ട്.
കോട്ടയം ജില്ലയിൽ ഇന്ത്യൻ കോഫീ ഹൗസിന് 8 ബ്രാഞ്ചുകൾ ഉണ്ട്.






