You are currently viewing ചങ്ങനാശേരിയിൽ ക്രിസ്റ്റൽ പാലസ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

ചങ്ങനാശേരിയിൽ ക്രിസ്റ്റൽ പാലസ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

Please Share

ചങ്ങനാശേരിയിൽ ക്രിസ്റ്റൽ പാലസ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

crystal-palace-hotel inaguration

ചങ്ങനാശേരി: ബൈപാസ് റോഡിൽ എസ്.എച്ച്. സ്കൂൾ ജംഗ്ഷന് സമീപം അത്യാധുനിക രീതിയിൽ നിർമ്മിച്ച ക്രിസ്റ്റൽ പാലസ് ബിസിനസ് ക്ലാസ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. 4 സ്റ്റാർ കാറ്റഗറിയിലുള്ള ഹോട്ടലിന്റ പ്രവർത്തനങ്ങൾ
ചങ്ങനാശേരി എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ചങ്ങനാശേരി മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ നെജിയ നൗഷാദ്, മുനിസിപ്പൽ വാർഡ് കൗൺസിലർ സന്ധ്യ മനോജ്, ജില്ലാ പഞ്ചായത്ത് മെമ്പർ വിനു ജോബ് കുഴിമണ്ണിൽ, മുനിസിപ്പൽ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ലാലി.വി.ജെ വലിയപറമ്പിൽ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഗിരീഷ് കോനാട്ട്, ട്രിവാൻഡ്രം സ്പിന്നിങ് മിൽസ് ചെയർമാൻ സണ്ണി തോമസ്, മോട്ടിവേഷണൽ സ്പീക്കർ ഡോ.റൂബിൾ രാജ്, ലയൺസ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ സി.വി.മാത്യു ചിങ്ങംപറമ്പിൽ, ചങ്ങനാശേരി മർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് ജോൺസൺ ജോസഫ് തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സാരഥികൾ 9 പേർ


കോൺട്രാക്റ്റിംഗ്, നിർമാണ മേഖലകളിൽ ഉൾപ്പെടെ നിറഞ്ഞു നിൽക്കുന്നലാലു ചിങ്ങംപറമ്പിൽ, ജോബി മണിയംപള്ളി, ജോജി ചിങ്ങംപറമ്പിൽ, ജോളി കാട്ടാംപള്ളി, ബെന്നി കുറ്റിക്കണ്ടം, ഡോ.ജെറിൻ പാലത്തിങ്കൽ, ജോമോൻ കൂടത്തിൽ, ബാബുമോൻ പാലമുറിയിൽ, ചെറിയാൻ പാലമുറിയിൽ എന്നീ ഒമ്പത് പേരാണ് സ്ഥാപനത്തിന്റെ സാരഥികൾ.

കാലിക്കട്ട് ഷെഫ് റെസ്റ്റോറന്റ് രാവിലെ 7 മുതൽ രാത്രി 11 വരെ 

“കാലിക്കട്ട് ഷെഫ്” എന്ന പേരിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ രാവിലെ 7 മണിക്ക് തുടങ്ങി പ്രഭാത ഭക്ഷണം നാടനും കോണ്ടിനെന്റലും 10.30 വരെ ലഭ്യമായിരിക്കും. രാവിലെ 11.30 മുതൽ 4 മണി വരെ ഉച്ചയൂണും ലഭ്യമാണ്.

രാവിലെ ഏഴ് മുതൽ രാത്രി പതിനൊന്ന് വരെ തുടർച്ചയായി റെസ്റ്റോറന്റ് പ്രവർത്തിക്കും.

ബാങ്ക്വറ്റ് ഹാളുകൾ രണ്ട് 
60 പേർക്കും 120 പേർക്കും ഉപയോഗിക്കാവുന്ന ബാങ്ക്വറ്റ് ഹാളുകൾക്ക് പുറമെ കൂടുതൽ ആളുകൾക്ക് ഓപ്പൺ എയർ പാർട്ടികൾക്കും സൗകര്യമുണ്ട്.

ആകെ 18 റൂമുകൾ
ഡീലക്സ് കാറ്റഗറി മുറികൾക്ക് 3000 വും, പ്രീമിയത്തിന് 2500 മാണ് റൂമുകളുടെ നിരക്കുകൾ.

ഹോട്ടലിന്റെ നിർമ്മാണത്തിൽ സഹായിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.

അസ്സോസിയേറ്റഡ് ഇന്റീരിയേഴ്സ്, ലിയോ അസോസിയേറ്റ്സ്, ഡി-ടെറാ തുടങ്ങിയ സ്ഥാപനങ്ങളെയും, ജോർജ് ആന്റണി കരിമ്പിൽ, ബോബി എബ്രഹാം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

eight + 3 =