Re-discover Kerala

Welcome To

Re-discover Kerala

സ്വർഗത്തിലേക്കു കയറ്റം കിട്ടിയ ലാപ്ടോപ്

ദൈവത്തിൻ്റെ ഇൻഫ്ളുവൻസർ: കാർലോ അക്കൂട്ടീസ്

ദൈവത്തോട് പൂർണ്ണമായി ‘യെസ്’ (ഉവ്വ് കർത്താവേ) എന്ന് പറഞ്ഞ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ മില്ലേനിയൽ വ്യക്തിയാണ് കാർലോ അക്കൂട്ടീസ്. ‘ദൈവത്തിൻ്റെ ഇൻഫ്ളുവൻസർ’ എന്ന വിശേഷണമുള്ള കാർലോ, പുതിയ തലമുറയ്ക്ക് ഒരു റോൾ മോഡലാണ്.

സ്വന്തം കുടുംബത്തിൽത്തന്നെ യേശുവിനെ കണ്ടെത്തിയ അദ്ദേഹം, ദൈവത്തിനായി സമർപ്പിച്ച ജീവിതത്തെ ഒരു ‘മാസ്റ്റർപീസ്’ ആക്കി മാറ്റി. നമ്മുടെ ജീവിതവും പാഴാക്കാതെ, അതുല്യമായ ഒരു ഉത്കൃഷ്ടരചനയാക്കി മാറ്റാനുള്ള ഒരു ക്ഷണം കൂടിയാണ് കാർലോയുടെ ജീവിതം.

ഈ പുസ്തകത്തിൻ്റെ പൂർണ്ണരൂപം നിങ്ങൾക്ക് www.rediscoverkerala.com എന്ന വെബ്സൈറ്റിൽ വായിക്കാം.

വീഴുന്ന യുവതയ്ക്കായി നീട്ടാം രക്ഷാകരം

“കരഞ്ഞവനു മാത്രമേ കരയുന്നവൻ്റെ കണ്ണിരു കാണാൻ സാധിക്കുകയുള്ളൂ.”

വിശുദ്ധ കുർബാന മധ്യേ ഭീരുക്കളുടെ വെടിയേറ്റു മരിച്ച സാൽവദോർ ബിഷപ് റോമേറോയുടെ ഈ വാക്കുകൾക്ക് ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വലിയ പ്രസക്തിയുണ്ട്. മൊബൈൽ ഫോണുകളുടെയും നവമാധ്യമങ്ങളുടെയും അനിയന്ത്രിതമായ ഉപയോഗം നമ്മുടെ ചെറുതലമുറയെ, അക്ഷരാർത്ഥത്തിൽ, ഇല്ലായ്‌മ ചെയ്യുന്ന ഒരു കാഴ്ച കണ്ടു നെഞ്ചു കത്തുന്നവരുണ്ട്. ഈ ദുരന്തം നേരിട്ടറിയുന്നവരുടെ ഹൃദയത്തിൽ റോമേറോയുടെ വാക്കുകൾ ഒരു താക്കീതുപോലെ മുഴങ്ങുന്നു.

ഈ ഗുരുതരമായ അവസ്ഥ കണ്ടിട്ടും കാണാതെ, കണ്ടതായി ഭാവിക്കാതെ, നിസംഗതയുടെ മുഖംമൂടി അണിഞ്ഞ് എത്രകാലം നമുക്ക് മുന്നോട്ടു പോകാൻ സാധിക്കും?

വേദനയോടെ ചൂണ്ടിക്കാട്ടേണ്ട ഒരു യാഥാർത്ഥ്യമുണ്ട്: ഈ വിഷയത്തിൽ സ്‌കൂൾ-കോളജ് അധികൃതർ ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ട പലരുടെയും, എന്തിന്, ജന്മം നൽകിയ മാതാപിതാക്കളുടെ പോലും നിസംഗത ഞെട്ടലുളവാക്കുന്നതാണ്. വീഴ്ചകളെ സാമാന്യവത്കരിക്കാനും ന്യായീകരിക്കാനുമുള്ള കാമ്പസ് അധികാരികളുടെ പ്രവണത, ശാന്തമായി ഒഴുകേണ്ട നമ്മുടെ കലാലയങ്ങളെ മലീമസമാക്കുന്ന പ്രധാന ഘടകമായി ഞാൻ കാണുന്നു.

നമുക്ക് ചുറ്റും ഭീതിയോടെ, തങ്ങളുടെ ആശങ്കകൾ ആരോടു പങ്കുവെക്കും എന്നറിയാതെ വിഷമിക്കുന്ന കുറെ നന്മ മരങ്ങളുണ്ട്. നിസംഗതയുടെ മറവിൽ മുഖമൊളിപ്പിക്കാതെ, ഈ സാമൂഹികപ്രശ്‌നത്തിൽ ഉള്ളുരുകി ചിന്തിക്കുന്ന അത്തരം നല്ല മനസ്സുകളുടെ വേദനയുടെയും പ്രതീക്ഷയുടെയും പരിണിതഫലമാണ് ഈ പുസ്‌തകം.

നിസ്സംഗതയുടെ അന്ധത മാറ്റിവെച്ച്, യുവതലമുറയുടെ കണ്ണീർ കാണാൻ നമ്മെ ഓരോരുത്തരെയും ക്ഷണിച്ചുകൊണ്ട്…